പ്രണയം
അയാള്‍ നടക്കുകയായിരുന്നു സുര്യന്‍ അന്ത്യയമാങ്ങളിലേക്ക് മുങ്ങിതാന്നുകൊണ്ടിരിക്കുന്നു തീവ്രതയാലാവം സുര്യന്‍ ചുവന്നിരുന്നു. ശാശ്വതമായ പ്രണയത്തിന്‍റെ താല്കാലികമായ വിരഹം. പിന്നിട്ട വഴികളിലേക്ക് അയാള്‍ തിരിഞ്ഞു നോക്കി. അയാള്‍ തൃപ്തനായിരുന്നു. കടല്‍ കാറ്റിന് സംഗീതത്തിന്‍റെ കുളിര്‍മയുണ്ടായിരുന്നു. മണല്‍തരികള്‍ക്ക് നേട്ടങ്ങളുടെ തിളക്കവും. യാത്ര! അതവസാനിക്കുന്നില്ല. അറിവിന്‍റെ തീരാ കടല്‍ത്തീരത്ത് താന്‍ മണല്‍ വാരികളിക്കുന്ന പിഞ്ചു പൈതലാണെന്ന യഥാര്തബോദം ഉള്ളതുകൊണ്ട് അയാള്‍ മുന്നോട്ട് നീങ്ങി പെട്ടന്നാണ് അതയാളുടെ ശ്രന്തയില്‍പെട്ടത്. അങ്ങകലെ ചക്രവാളത്തില്‍ ഒരു മരീചിക അയാളെ മാടിവിളിക്കുന്നു. തോന്നലാവാം.... ഏയ് അല്ല ! കടല്‍കാറ്റിനിപ്പോള്‍ ഉപദേശത്തിന്റെ സ്വരമുണ്ടായിരുന്നു. യൌവനത്തിന്റെ ചപലത മൂലമാവാം അയാള്‍ അതിനെ ലക്ഷ്യമാക്കി നീന്തുവാന്‍ തുടങ്ങി. അയാളെ എതിര്‍ക്കാനെന്നവണ്ണം തിരമാലകള്‍ ഉയര്‍ന്നു താന്നു .ഒടുവില്‍ അയാള്‍
എത്തിച്ചേര്‍ന്നു . അപ്പോഴാണ് അയാള്‍ തിരിച്ചറിഞ്ഞത്. എല്ലാം തോന്നലായിരുന്നു. അല്ല! അയാള്‍ കബളിപ്പിക്കപെടുകയായിരുന്നു. കടല്‍ കാക്കകള്‍ അയാള്‍ക് മുകളില്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. അയാള്‍ തിരിച്ചു നീന്തുവാന്‍ ശ്രമിച്ചു. കഴിഞ്ഞില്ല.

കുറച്ചു നാള്‍ മുന്പ് മീന്‍ പിടിക്കാന്‍ പോയ അരയര്‍ അയാളെ കണ്ടിരുന്നുവത്രേ! തിരമാലകളില്‍
തെന്നി നീങ്ങുന്നതായി. അവരിലൊരാള്‍ പറഞ്ഞത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി . അയാള്‍ക്കിപ്പോഴും ജീവനുണ്ടത്രേ.

വാല്‍കഷ്ണം : പ്രണയം നുരഞ്ഞു പതയുന്ന കൊക്കകോലകള്‍ക്കും, ഇ മെയിലിനും, ആശംസകാര്ടുകള്‍ക്കും മാത്രം അവകാശപ്പെട്ടതായി തീര്‍ന്നിരിക്കുന്നു . പക്ഷെ വിശുന്ദ പ്രണയം ഇന്നും തുടരുന്നു. അതെ! സ്നേഹത്തിന്റെ ഏറ്റവും ശക്തമായ അവകാശവാദമായി പ്രണയം ഇന്നും തുടരുന്നു.